കൃഷ്ണേന്ദു
ഗുരുവായൂർ:അര നൂറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്നം പത്മനാഭന്റെ ശിൽപ്പം അനാച്ഛാദനം ചെയ്തു. ആനയഴകിന്റെ അളവുകളും ഭാവങ്ങളും അതേ പോലെ പകർത്തിയാണ് പത്മനാഭനെ വാർത്തെടുത്തത്.
നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, പോപ്പുലർ അപ്പളം ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ, പ്രദീപ് കുമാർ, സി.എസ് അജയൻ എന്നിവരാണ് ശിൽപ്പം വഴിപാടായി സമർപ്പിച്ചത്.
12 അടി ഉയരത്തിൽ സിമന്റിൽ തീർത്ത ശിൽപ്പം മൂന്ന് മാസം കൊണ്ട് പൂർത്തീകരിച്ചു. ശിൽപ്പി എളവള്ളി നന്ദന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. ശ്രീവത്സം അങ്കണത്തിൽ ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമക്ക് ഇടതു ഭാഗത്തായാണ് പത്മനാഭന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശില്പം അനാശ്ചാദനം ചെയ്തു.
2020 ഫെബ്രുവരി 26 നാണ് ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞത്.