Tuesday, May 7, 2024
BusinessLatest

ദി ബിസിനസ് ക്ലബ് ഇൻ്റർനാഷണൽ എക്സ്പോ 2024 മെയ് 16 മുതൽ 19 വരെ


കോഴിക്കോട് : മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബും

സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള(സ്വാക്ക് ) ജില്ലാ കമ്മിറ്റിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ( കെ എച്ച് ആർ എ ) ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടി ബി സി ഇൻ്റർനാഷണൽ എക്സ്പോ – ഫുഡ് ഫെസ്റ്റ് സൽക്കാർ – 2024.ഒരുങ്ങുന്നു.

കാലിക്കറ്റ് ട്രെയിഡ് സെൻ്ററിൽ
മെയ് 16 മുതൽ 19 വരെ നടക്കുന്ന മെഗാ ഇവൻ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.

കെ വി സക്കീർ ഹുസൈൻ ( ചെയർമാൻ ) , സുബൈർ കൊളക്കാടൻ, മുസ്ഥഫ വാഴാട്ട് ( വൈസ് ചെയർമാൻമാർ ) , രൂപേഷ് കോളിയോട്ട് ( ജനറൽ കൺവീനർ) എൻ വി അബ്ദുൾ ജബ്ബാർ (കൺവീനർ ) , കെ സി ജാബിർ ( ട്രഷറർ )
കൂടാതെ 12 സബ് കമ്മിറ്റികളും രൂപീകരിച്ചു.

ചക്കോരത്ത് കുളം
റോട്ടറി യൂത്ത് സെൻ്ററിൽ നടന്ന യോഗത്തിൽ ബിസിനസ് ക്ലബ് പ്രസിഡൻ്റ് എ കെ ഷാജി മൈജി അധ്യക്ഷത വഹിച്ചു. ബിസിനസ് ക്ലബ്
സെക്രട്ടറി മെഹറൂഫ് മണലൊടി , കെ എം ഹനീഫ, കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി യു എസ് സന്തോഷ് , സ്വാക്ക് സെക്രട്ടറി കെ സജിത്ത് , കെ എച്ച് ആർ എ ട്രഷറർ ബഷീർ ചിക്കീസ് , അബ്ദുൽ ജലീൽ മെറാൾഡ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply