കോഴിക്കോട് :മലബാർ മൈൻ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ നോമ്പുതുറയ്ക്ക് മുൻപായി സഹജീവികൾക്ക് കരുതൽ കൈമാറി.തോട്ടത്തിൽ രവീന്ദ്രൻഎം എൽ എ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു .സംഗീത വിരുന്നും സഹജീവികളോടുള്ള കരുതലും നിർവ്വഹിക്കുക മലബാർ മൈൻ്റ് ട്രസ്റ്റിൻ്റെ പ്രത്യേകതയാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു
മലബാർ മൈൻ്റ് ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ സി കെ എം കോയ അധ്യക്ഷത വഹിച്ചു .ട്രസ്റ്റ് അംഗങ്ങളുടെ കൂട്ടായ്മയാണ് പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് സി കെ എം കോയ പറഞ്ഞു.
എൻ സി അബൂബക്കർ , അബ്ദുൾ ജലീൽ ഇടത്തിൽ , ഡോ. ആഷിഖ് മൊയ്തു ,എം മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.