കോഴിക്കോട്: ലോകകപ്പിനെ വരവേൽക്കാൻ കാൽപന്തുകളിയുടെ ആരാധകരുടെ നാടായ കോഴിക്കോട്ടെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് (ടി ബി സി ) സൗഹൃദ ഫുട്ബോൾ മത്സരം – മിനി വേൾഡ് കപ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 15 ന് ബേബി ഹോസ്പിറ്റലിന് സമീപം ഗ്രാന്റ് സോക്കർ ഫുട്ബോൾ ടറഫിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം. ടി ബി സി അംഗങ്ങൾ അർജന്റീന, ബ്രസീൽ, ഖത്തർ, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർട്ടുഗൽ എന്നീ 8 ടീം പേരുകളിലാണ് മാറ്റുരയ്ക്കുക. സംരംഭകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ലോക ഫുട്ബോൾ ലഹരിയ്ക്ക് ആവേശം പകരാനുമാണ് മിനി വേൾഡ് കപ്പ് സംഘടിപ്പിക്കുന്നതെന്ന് ടി ബി സി പ്രസിഡന്റ് അൻവർ സാദത്ത് പറഞ്ഞു.
സെക്രട്ടറി ഇ ഒ മിർഷാദ്, ട്രഷറർ പി ആർ സി അനിൽ , കോ-ഓർഡിനേറ്റർ അബ്ദുൽ ജബ്ബാർ , എ കെ ഫൗസിർ,പി വി മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകും.