Art & CultureLatest

ദേവസ്യ ദേവഗിരിയ്ക്ക് ക്യാമൽ ഇന്റർ നാഷണൽ അവാർഡ് ; ഷാർജ രാജ്യാന്തര പുസ്കോത്സവ വേദിയിൽ നിന്നും ഏറ്റുവാങ്ങി


കോഴിക്കോട് : ചിത്രകാരൻ ദേവസ്യ ദേവഗിരിയ്ക്ക് കടലിനക്കരയിൽ നിന്നും അംഗീകാരം . അറേബ്യൻ വേൾഡ് റിക്കോർഡ് സംഘത്തിന്റെ ക്യാമൽ ഇന്റർ നാഷണൽ അവാർഡിനാണ് കുന്ദമംഗലം സ്വദേശിയായ ദേവസ്യ ദേവഗിരി അർഹനായത്.

ഷാർജ ഇന്റർ നാഷണൽ ബുക്ക് ഫെയർ വേദിയിൽ വെച്ച് പുസ്കോത്സവ സംഘാടക സമിതി അംഗം ബെഹാൻ ഇമാദൽ ബെൽഹാനിയിൽ നിന്നും ദേവസ്യ ദേവഗിരി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടുങ്ങുന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. ചിത്രകലാ രംഗത്ത് സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് അറേബ്യൻ വേൾഡ് റിക്കോർഡ് അധികൃതർ പറഞ്ഞു. 2018 ൽ ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം വീട്ടിൽ ആർട്ട് ഗ്യാലറി നിർമ്മിച്ച് ചിത്ര- ശിൽപ്പകലയിൽ നൂതന ആശയങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ സജീവമാണ്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഗാന്ധിയുടെ മുഖചിത്രത്തിൽ 100 വർഷത്തെ ഇന്ത്യ ചരിത്രം വരകളിൽ തയ്യാറാക്കി വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ ഗാന്ധി സ്മൃതി അവാർഡ്, എ പി ജെ അബ്ദുൽ കലാം കർമ്മ ശ്രേഷ്ഠ അവാർഡ്, മംഗളം അവാർഡ്, ജയൻ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിരുന്നു.


Reporter
the authorReporter

Leave a Reply