BusinessFootballLatestsportsWorld cup football

കേരള ബാങ്കിൽ Gen Z എസ്.ബി അക്കൗണ്ട് കാമ്പയിന് കിക്കോഫ്

Nano News

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കേരള ബാങ്കിൽ Gen Z സേവിംഗ്സ് ബാങ്ക് അക്കൗണ്ട് കാമ്പയിൻ തുടങ്ങി.

നിങ്ങളുടെ നിക്ഷേപത്തിന് ഒരു പെർഫെക്ട് കിക്ക് എന്ന സന്ദേശവുമായി ആരംഭിച്ച കെ ബി കിക്കോഫ് എസ്.ബി കാമ്പയിൻ്റെ ആദ്യദിനത്തിൽ കോഴിക്കോട് റീജിയനിലെ 100 ശാഖകൾ വഴിയും 18 നും 28 നുമിടയിൽ പ്രായമുള്ളവർക്ക് മൊബൈൽ ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കുന്ന അക്കൗണ്ടുകൾ നൽകി. മിനിമം ബാലൻസ് നിബന്ധനയില്ല എന്നതും ഈ അക്കൗണ്ടുകളുടെ പ്രധാന സവിശേഷതയാണ്.

കാമ്പയിൻ്റെ ഭാഗമായി കേരള ബാങ്ക് കോഴിക്കോട് സിപിസിയുടെയും മലാപ്പറമ്പ് ശാഖയുടേയും ആഭിമുഖ്യത്തിൽ കണ്ണാടിക്കൽ ഷാ ഫുട്ബോൾ അക്കാദമിയിൽ സംഘടിപ്പിച്ച കാമ്പയിനിൽ അക്കാദമിയിൽ പരിശീലനം നടത്തുന്ന കളിക്കാർക്ക് ബാങ്ക് അക്കൗണ്ട് നൽകി. ബാങ്കിൻ്റെ മൈക്രോ എടിഎം ഉപയോഗിച്ചാണ് ടർഫിൽ നേരിട്ടെത്തി ബാങ്ക് അക്കൗണ്ട് നൽകിയത്. ചടങ്ങിൽ

കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ.ഷാജിത്ത് കെ, ബാങ്കിംഗ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ഗീതാലക്ഷ്മി കെ എന്നിവർ പാസ് ബുക്ക് വിതരണം ചെയ്തു. ദേശീയ ബോക്സിംഗ് താരം ശ്രീമതി സാനിയ മരിയ, ഏരിയാ മാനേജർ ശ്രീമതി ജീഷ്മ ടി കെ, സീനിയർ മാനേജർ മധു ജി കെ, പി.ആർ.ഒ ശ്രീ.സഹദ് സി, ശാഖാ മാനേജർ ശ്രീമതി രൂപ പി, ഫുട്ബോൾ പരിശീലകനായ ശ്രീ മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 15 മുതൽ ജൂലൈ 31 വരെ യുള്ള കാമ്പയിൻ്റെ ഭാഗമായി വരുംദിവസങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, യുവജനസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ക്ലബ്ബുകൾ, വായനശാലകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടെത്തി കൂടുതൽ പേർക്ക് ബാങ്ക് അക്കൗണ്ടുകൾ നൽകും.

 

 


Reporter
the authorReporter

Leave a Reply