Saturday, January 25, 2025
Politics

രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും: എം.ടി.രമേശ്


കോഴിക്കോട്:നഗരപ്രദേശങ്ങളിൽ
കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായിട്ടും പരിഹാരം കാണാൻ സാധിക്കാത്ത നഗരസഭാ ഭരണകൂടം തികഞ്ഞ പരാജയമാണെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ അഖിലേന്ത്യാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് മേയർക്കും ഭരണകക്ഷി അംഗങ്ങൾക്ക് ഏറെ താൽപര്യമുള്ളതെന്നും നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും എം.ടി.രമേശ് പറഞ്ഞു.


കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷന് മുന്നിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു എം.ടി.രമേശ്.
ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, പി.രമണീഭായ്, സന്തോഷ് കാളിയത്ത്, കൗൺസിലർമാരായ നവ്യ ഹരിദാസ്, ടി.രനീഷ്, എൻ.ശിവപ്രസാദ്, സി.എസ് സത്യഭാമ, സരിത പറയേരി, കെ.ഗണേശ്, പ്രശോഭ് കോട്ടൂളി, ബി.കെ.പ്രേമൻ, ടി. ചക്രായുധൻ


Reporter
the authorReporter

Leave a Reply