Latest

ജോയിന്റ് കൗൺസിൽ പരിസ്ഥിതിദിന സന്ദേശ ജാഥ സംഘടിപ്പിച്ചു

Nano News

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വരൂ. .. പ്രകൃതിയോടൊപ്പം നടക്കാം…’ എന്ന ആശയം ഉയർത്തി മുതലക്കുളം മൈതാനിയിൽ നിന്നും കിഴക്കേ പാളയം വരെ പരിസ്ഥിതി ദിന സന്ദേശ ജാഥ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സെമിനാർ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ‘പരിസ്ഥിതി സംരക്ഷണം ജീവന്റെ ആധാരം’ എന്ന വിഷയത്തിൽ വയോഡൈവേഴ്സിറ്റി ബോർഡ് റിസോഴ്സ് പേഴ്സൺ ഇ രാജൻ ക്ലാസ് നയിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ ഷിജുവിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജില്ലാ സെക്രട്ടറി പി. റാം മനോഹർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ സിന്ധു, കെ അജിന, സംസ്ഥാന കമ്മിറ്റി അംഗം പി സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. എൽ വി ബാബു നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സമുച്ചയങ്ങളിലും വൃക്ഷ തൈ നടീലും, വിത്തു വിതരണവും, ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

 


Reporter
the authorReporter

Leave a Reply