ബേപ്പൂർ: അരക്കിണർ ഭാഗത്തുവെച്ച് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം വരുന്ന അതിമാരക എം ഡി എം എ യുമായി 2 യുവാക്കളെ സിറ്റി ഡാൻസഫും ബേപ്പൂർ പോലീസും ചേർന്ന് പിടികൂടി. ബാംഗളുരുവിൽ നിന്നും കാറിൽ നിരോധിത മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. കോഴിക്കോട് മുഖദാറിൽ താമസിക്കും നായിനാം വളപ്പിൽ അബ്ബാസ്, കോഴിക്കോട് പള്ളിക്കണ്ടി ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നഗരത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്ന്. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ സംഘങ്ങൾ സജീവമാവാൻ സാധ്യതയുണ്ട് എന്നത് അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റിയുടെ മുക്കിലും മൂലയിലും രാത്രി പകൽ വ്യത്യാസമില്ലാതെ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി നിരവധി ndps കേസുകളാണ് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ബാംഗളുരുവിലെ മയക്കുമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഈ മയക്കുമരുന്ന് ആർക്കെല്ലാം ആണ് വില്പന നടത്തുന്നത് എന്നും മനസ്സിലാക്കി അന്വേഷണം ഇവരിലേക്ക് കൂടി വ്യാപിപ്പിക്കും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.










