EducationLatest

പരിസ്ഥിതി ദിനത്തിൽ പച്ചതുരുത്ത് വ്യാപിപിച്ച് ഹയർ സെക്കണ്ടറി എൻ എസ് എസ്

Nano News

കോഴിക്കോട് : ഹയർ സെക്കണ്ടറി എൻ എസ് എസ് ജില്ലയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോഴിക്കോട് സൗത്ത് ജില്ലയിലെ 86 യൂണിറ്റുകളിലും വിപുലമായ പരിപാടികളാണ് നടത്തിയത്. വ്യക്ഷത്തൈ വിതരണം, നട്ടുപിടിപ്പിക്കൽ, ബോധവൽക്കരണങ്ങൾ, പ്രതിജ്ഞ, മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങൾ, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത്.പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി, നമ്മുടെ ഭാവിക്കായി എന്ന യു.എൻ പ്രമേയത്തെ ആസ്പദമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലാ ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്‌കീം കോഴിക്കോട് കോർപ്പറേഷൻ, കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ്, എരവത്ത് കുന്ന് വി.കെ കൃഷ്‌ണമേനോൻ സ്‌മൃതി വനം സൊസൈറ്റി എന്നിവർ സംയുക്തമായി പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു.

കൗൺസിലർ കവിതാ അരുൺ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ എരവത്ത്കുന്ന് സ്‌മൃതി വനത്തിൽ വ്യക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാമെന്നും, ജലവും മണ്ണുംസംരക്ഷിക്കണമെന്നും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കാനും മാലിന്യം ശരിയായ രീതിയിൽ സംസ്ക്കരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ എൻ എസ് എസ് സന്ദേശം നൽകി. എൻ എസ് എസ് വളണ്ടിയർ ആയിശ തൻഹ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രിൻസിപ്പാൾ ഡൈന കെ ജോസഫ് സ്വാഗതവും എൻ എസ് എസ് വളണ്ടിയർ സജ യൂനസ് നന്ദിയും പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സലീന എം പദ്ധതി വിശദീകരിച്ചു.ഹെൽത്ത് ഓഫീസർ ഡോ: മുനവ്വർ റഹ് മാൻ,സ്മൃതി വനം സൊസൈറ്റി അംഗങ്ങളായ ചേമ്പിൽ വിവേകാനന്ദൻ, എം.കെ ദിവാകരൻ, പി പ്രേംകുമാർ, എച്ച് ഐ സുബ്ബറാം, ഷബ്ന ടി പി, ഫാത്തിമ ഷഫ്‌ന, നസീബ് പി എന്നിവർ ആശംസകളർപ്പിച്ചു.


Reporter
the authorReporter

Leave a Reply