കോഴിക്കോട്: നഗരത്തിൽ മഴയോടൊപ്പം ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം മിഠായിത്തെരുവിലും, ചിന്താ വളപ്പിലും മരങ്ങൾ നിലം പതിച്ചു.കിഡ്സൺ കോർണ്ണറിന് സമീപം അന്നപൂർണ്ണേശ്വരി ക്ഷേത്രം, ടൈപ്പ്റൈറ്റിങ്ങ് സെൻ്റർ, പി.എം താജ് റോഡിലെ കടകളുടേതടക്കം മേൽക്കൂരകൾ പറന്നു പോയി.എൽ.ഐ.സി കോമ്പൗണ്ടിലെ തണൽമരം കടകൾക്ക് മുകളിൽ പൊട്ടിവീണു. ബീച്ച് ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു നീക്കി. ചിന്താവളപ്പ് ജംങ്ങ്ഷനിൽ കൂറ്റൻ തണൽമരം കടപുഴകി ഓട്ടോയ്ക്കും ഇരുചക്രവാഹനങ്ങൾക്ക് മുകളിലും പതിച്ചു.ആളപായമില്ല.10 മണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്.










