General

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെ
ടുത്തത്.

ബേഗൂരിലെ കുടിലുകൾ വനം
കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.


Reporter
the authorReporter

Leave a Reply