Tag: Human Rights Commission

General

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : എൻ.ഐ.റ്റി.യിൽ മോറൽ പോലീസിംഗ ആരോപണം തെറ്റെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ […]

General Local News

വയനാട്ടിലെ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യ: കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: വയനാട്ടിൽ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. 10 വർഷത്തിനിടെ വൈത്തിരി താലൂക്കിൽ ആത്മഹത്യ ചെയ്തത് 200 ഓളം യുവാക്കളാണെന്നാണ് മനസിലാക്കുന്നത്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപമുണ്ട്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.45% മാത്രമാണ് ഗോത്രവിഭാഗക്കാർ. വയനാട്, ഇടുക്കി ജില്ലകളിലാണ് […]

Local News

വേനക്കാവിലെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കോഴിക്കോട്: പട്ടയവും ആധാരവും ഇല്ലാത്തതു കാരണം നികുതി അടയ്ക്കാൻ കഴിയാതെ കുടിൽ കെട്ടി താമസിക്കുന്ന താമര ശേരി വേനക്കാവ് മിച്ചഭൂമി നിവാസികളുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. 2003-ലാണ് സ്വകാര്യ എസ്റ്റേറ്റിൽ നിന്നും സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി 224 കുടുംബങ്ങൾക്ക് വീതിച്ചു നൽകിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതമാണ് അനുവദിച്ചത്. ഭൂമി കിട്ടിയ ചിലർ […]

Local News

മനുഷ്യാവകാശ കമ്മീഷനിൽ കുന്ദമംഗലം പഞ്ചായത്തിന്റെ റിപ്പോർട്ട് : ഷെഡിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട് നൽകും

കോഴിക്കോട്: കാലവർഷം കനത്ത് പെയ്യുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന ഷെഡിൽ ആശങ്കയോടെ ജീവിക്കുന്ന ദമ്പതിമാർക്ക് സ്വന്തമായി വീടൊരുങ്ങുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കുന്ദമംഗലം പഞ്ചായത്തിൽ താമസിക്കുന്ന വിജയൻ കോട്ടിയേരിക്ക് വീടൊരുക്കുന്നതായി കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. ലൈഫ് ഭൂരഹിതരുടെ ലിസ്റ്റിൽ വിജയനെ ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വിജയന് കുടുംബത്തിൽ നിന്നുതന്നെ 3 സെന്റ് ഭൂമി ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി […]

General

ആശുപതി കാന്റീൻ മുറ്റത്ത് ഷോക്കേറ്റ് മരണം: അന്വേഷണം വേഗം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കൂടരഞ്ഞി സെന്റ് ജോസഫ്സ് ആശുപത്രി കാന്റീനിന് മുന്നിൽ സംസാരിച്ചു നിന്നയാൾ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. താമരശേരി ഡി.വൈ. എസ്.പിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2024 സെപ്റ്റംബർ 5 ന് രാത്രി പത്തരക്കാണ് സംഭവം. കൂടരഞ്ഞി സ്വദേശി അബിൻ ബാബുവാണ് മരിച്ചത്. സംഭവത്തിൽ ക്രൈം 467/2024 […]

Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:ടി.ടി. ഇമാർക്ക് വിശ്രമസൗകര്യം ഒരുക്കിയതായി റെയിൽവേ

പാലക്കാട്: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ ടി.ടി. ഇ മാർക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിൽ ടി.ടി. ഇ മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചില പ്രധാന സ്റ്റേഷനുകളിൽ ജീവനക്കാർക്ക് വിശ്രമ […]

General Local News

പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നല്ലളം അരീക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വനിതാ,ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം ദുരിതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ചികിത്സ നിഷേധിക്കുന്നത് സ്വന്തം സഹോദരിയാണെന്ന് പ്രദേശവാസി സമർപ്പിച്ച പരാതിയിൽ പറയുന്നു. അയൽകാർക്ക് വീട്ടിൽ പ്രവേശിക്കാനോ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനോ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.

General Local News

പകുതി ടാർ ചെയ്ത റോഡ്: പരാതി അന്വേഷിക്കണം- മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ണൂർ ദേശീയ പാതയിൽ എലത്തൂർ പന്നി ബസാർ മുതൽ എലത്തൂർ എക്‌സ്‌ചേഞ്ച് വരെയുള്ള റോഡിന്റെ പകുതി ഭാഗം മാത്രം ടാർ ചെയ്തത് കാരണം അപകട ഭീഷണിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ്. പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ […]

Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജില്ലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാണെന്ന് റിപ്പോർട്ട്

കോഴിക്കോട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്സിൻ ആവശ്യാനുസരണം ലഭ്യമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷ‍നെ അറിയിച്ചു. കാവിലുംപാറ പഞ്ചായത്തിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തിട്ടും വാക്സിൻ ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരണം സമർപ്പിച്ചത്. ടൈഫോയ്ഡ് വാക്സിന് വിപണന സാധ്യത കുറവായതിനാൽ കാരുണ്യഫാർമസികളിൽമിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എല്ലാ ഫാർമസികളിലും […]

General Local News

കണക്ഷൻ വിഛേദിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തിയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ഉപഭോക്താവ് ബിൽ തുക യഥാസമയം അടച്ചില്ലെങ്കിൽ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവിൽ പറയുന്നു. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന […]

Nano News  @2026. All Rights Reserved.