ഇന്ത്യ വില്‍പ്പനക്ക് സമരമാവുക
ഡിവൈഎഫ്ഐ യുവജന ധർണ്ണ നടത്തി
കോഴിക്കോട്: വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജന ധർണ്ണ സംഘടിപ്പിച്ചു. ഇന്ത്യ വില്‍പ്പനക്ക് സമരമാവുക എന്ന മുദ്രാവാക്യമുയര്‍ത്തി മേഖലാ കേന്ദ്രങ്ങളിലാണ് യുവജന ധർണ്ണ. ബാലുശ്ശേരിയിൽ ധർണ്ണ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൗണിൽ ജില്ലാ പ്രസിഡന്റ് എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിസി ഷൈജു വടകരയിലും പി. ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും കെവി ലേഖ ഒഞ്ചിയത്തും ധർണ്ണ ഉദ്ഘാടനം ചെയ്തു.