കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച ഫുട്ബോളാരവം-2026 ഷൂട്ടൗട്ട് ടൂർണമെന്റ് കാംബിയോൺ ഫുട്ബോൾ ടർഫിൽ നടന്നു. ഫൈനൽ മത്സരത്തിൽ എഎഫ്എ കോയൻകോ ബസാറിനെ പരാജയപ്പെടുത്തി ജി കെ ടെക്ക് മാത്തോട്ടം ചാമ്പ്യൻമാരായി. വിജയികൾക്ക് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. ജാതി, മത, വർണ്ണ, ഭാഷാ വിത്യാസമില്ലാതെ മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്ന കായിക വിനോദമാണ് ഫുട്ബോളെന്ന് അദ്ധേഹം പറഞ്ഞു. ഷിനോജ് കെ, അഭിജിത്ത് കോറോത്ത്, അഡ്വ. റിയാസ് അഹമ്മദ് എ ടി, അഡ്വ. കെ പി ബിനൂപ്, എൻ അനുശ്രീ, ധനേഷ് കാരയാട്. വൈശാഖ് കല്ലാച്ചി, അഭിനന്ത് കെ പി എന്നിവർ പങ്കെടുത്തു.










