കോഴിക്കോട്: തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് എം.എഫ്.എ (MFA) പൂർത്തിയാക്കിയ യുവ ദൃശ്യകലാകാരൻ അമൽ ലാൽ പുതുക്കുടി ഒരുക്കുന്ന ചിത്രപ്രദർശനം ‘വെയർ എർത്ത് മീറ്റ്സ് വെൽവെറ്റ്’ (Where Earth Meets Velvet) ജൂൺ 24 മുതൽ കോഴിക്കോട്ട് നടക്കും. കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയിൽ വെച്ച് നടക്കുന്ന പ്രദർശനം ജൂൺ 28 വരെ നീണ്ടുനിൽക്കും. R B SHAJITH ആണ് ഈ പ്രദർശനത്തിന്റെ ക്യൂറേറ്റർ.
ജൂൺ 24-ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ദൃശ്യകലാകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ മുരളി ചീരോത്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ കലാകാരന്മാരായ സുനിൽ അശോകപുരം, സുധീഷ് കുമാർ കെ. എന്നിവർ സാന്നിധ്യമറിയിക്കും.
ജൂൺ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.










