BusinessLatest

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തിൽ

Nano News

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 മുതല്‍ പുതുക്കിയ പാല്‍ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. വരുന്ന ബുധനാഴ്ച്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ സര്‍ക്കാരിനെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.

വീണ്ടും മില്‍മ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്ക് നല്‍കാനാണ് തീരുമാനം.

പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!