Latest

തെക്കേപ്പുറം സൗത്ത് സോൺ മ്യൂസിയം ഒരുങ്ങുന്നു.

Nano News

കോഴിക്കോട് :രാജ്യ ചരിത്രത്തിൽ മഹത്തായ സാംസ്കാരിക പൈതൃകമുള്ള പ്രദേശമാണ് തെക്കേപ്പുറമെന്ന് പുരാവസ്തു -മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ നെഞ്ചേറ്റുകയാണ് ഭാരതത്തിന്റെ പാരമ്പര്യം. സമാനമായ പാരമ്പര്യം പൂർണമായി പിൻപറ്റുന്നവരാണ് തെക്കേപ്പുറത്തെ കോയമാർ .

സാമൂതിരിയുമായി തെക്കേപ്പുറവും കോയമാരും പണ്ട് കാലത്തെ ഉണ്ടായിരുന്ന സാംസ്കാരിക വിനിമയത്തിന്റെ, ശേഷിപ്പുകളാണ് , ഇപ്പോഴും ഇവിടത്തെ സൗഹാർദത്തിന്റെ അടിസ്ഥാനമായി മാറിയത്.
ഇതുകൊണ്ടു തന്നെ രാജ്യ ചരിത്രത്തിൽ മാറ്റി നിറുത്തുവാനാത്ത പ്രദേശമായി കോഴിക്കോട്. ഇക്കാര്യം പൗരാണിക കാലത്ത് ഇവിടെ സന്ദർശിച്ച സഞ്ചാരികളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.


വിശ്വാസത്തിലും ആചാരങ്ങളിലുമെല്ലാം വ്യത്യസ്തത ഉണ്ടായിരിക്കെ തന്നെ സൗഹാർദത്തിന്റെ അന്തരീക്ഷം കൂടുതൽ വ്യാപിപ്പിക്കുവാൻ ഇത്തരം സംഗമങ്ങൾക്ക് സാധിക്കും. ഇന്ത്യയുടെ ചരിത്രം വികലമാക്കുവാൻ ഭരണകൂട ഒത്താശയോടെ കാര്യങ്ങൾ നടക്കുന്ന കാലത്ത് മതേതര മുദ്രാവാക്യങ്ങൾ ഉയർത്തുകയെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണെന്നും പുരാവസ്തു – മ്യൂസിയം വകുപ്പ് ഇത്തരം കാര്യങ്ങളെ ഏറെ പിന്തുണക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.
ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ സി എ ഉമ്മർക്കോയ അധ്യക്ഷത വഹിച്ചു.
പോഗ്രാം കമ്മിറ്റി ചെയർമാൻ മുസ്തഫ മുഹമ്മദ് വിഷയാവതരണം നടത്തി.
സെമിനാറിൽ ഡോ. മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി, കേരള ഹിസ്റ്റോറിക്കൽ കൗൺസിൽ മെമ്പർ ഡോ. പി.പി.അബ്ദുൾ റസാഖ്, കൊയിലാണ്ടി ഗവ. കോളെജ് ചരിത്ര അധ്യാപകൻ ഡോ. ഇ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
സി.പി.അബ്ദുൾ മജീദ് മോഡറേറ്ററായിരുന്നു.
ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മാഈൽ സ്വാഗതവും ജോ. സെക്രട്ടറി കെ.വി.ഇസ്ഹാഖ് നന്ദിയും പറഞ്ഞു. തെക്കേപ്പുറത്തെ ചരിത്ര പൈതൃകങ്ങൾ സംരംക്ഷിച്ച് പുതിയ തലമുറയ്ക്ക് പഠന കേന്ദ്രമാക്കി മാറ്റാൻ ഹെറിറ്റേജ് സൊസെറ്റി ലക്ഷ്യമിടുന്നതായി പ്രസിഡന്റ് സി എ ഉമ്മർകോയയും ജനറൽ സെക്രട്ടറി എം വി റംസി ഇസ്മയിലും പറഞ്ഞു.
ഇതോടനുബന്ധിച്ച് ഹെറിറ്റേജ് സൊസെറ്റി തങ്ങൾസ് റോഡിലെ പടിഞ്ഞാറെ പള്ളി വീട് തറവാട്ടിൽ നടത്തുന്ന ഫോട്ടോ, ഡോക്യൂമെന്ററി, പുസ്തക പ്രദർശനം ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രദർശനം ചൊവ്വാഴ്ചയാണ് (10 -01-2023 )സമാപിക്കുക.

 


Reporter
the authorReporter

Leave a Reply

error: Content is protected !!