കോഴിക്കോട്: വജ്ര ജൂബിലി നിറവിലെത്തി നിൽക്കുന്ന മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തണമെന്ന് പൂർവ്വവിദ്യാർത്ഥി വാർഷിക സംഗമം സർക്കാരിനോടാവശ്യപ്പെട്ടു. അതിനാവശ്യമായ അക്കാദമികവും രൂപഘടനാപരവുമായ പദ്ധതികൾ അംഗീകരിച്ച് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സത്വര നടപടികൾ സ്വീകരിക്കണം. പുതുതലമുറയുടെ ബൗദ്ധികവും സർഗാത്മകവും സാങ്കേതികവും സാമ്പത്തികവുമായ വളർച്ച ഉറപ്പാക്കുംവിധം
മലബാറിലെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കി കോളജിനെ മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു. വജ്ര ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സോവനീർ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
കെ.എം.സച്ചിൻ ദേവ് എം. എൽ. എ. സംഗമം ഉദ്ഘാടനം ചെയ്തു. ചീഫ് പാട്രൺ പ്രിൻസിപ്പാൾ ഡോ.ഷാജി ഇടക്കോട്ടെ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എസ്. വി. എസ്. എം. ഷെമീൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിദാസൻ പാലയിൽ റിപ്പോർട്ടും ട്രഷറർ വി. കെ. സുധീർ കുമാർ കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി കെ. പി. ശ്രീശൻ, അഡ്വ. എം. ശശീധരൻ, ഡോ. ആർസു, ഡോ. സുനിൽ കുമാർ, വിഷ്ണു ഭാരതീയൻ, ടി. കെ. സുരേന്ദ്രൻ, ഹേമപാലൻ, നാരായണൻ, വി. ബാലൻ, സൗമ്യ ഡി. ഷെറിൻ, തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് കെ. പി. ശ്യാമള നന്ദിയും രേഖപ്പെടുത്തി
ഭാരവാഹികളായി പ്രദീപ് ഹുഡിനോ ( പ്രസിഡന്റ്) ബീന സി. കെ., ലുക്മാനുൽ ഹക്കീം ( വൈസ് പ്രസിഡന്റുമാർ) ഹരിദാസൻ പാലയിൽ ( ജനറൽ സെക്രട്ടറി) നിമ്മി എ. പി., ശ്യാമള കെ. പി.( സെക്രട്ടറിമാർ) അഡ്വ. ശശിധരൻ എം.(ട്രഷറർ) എന്നിവരെ ഭാരവാഹികളായി 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.