Art & CultureGeneralLatest

ലോക വനിതാ ദിനം 2022 – തോടയം കഥകളി യോഗ പുരസ്കാരം ഗീത വർമ്മയ്ക്ക്.


കോഴിക്കോട്: തോടയം കഥകളിയോഗത്തിൻ്റെ 2022- 23 വാർഷിക ജനറൽ ബോഡി യോഗവും ലോക വനിതാ ദിനാഘോഷവും മാർച്ച് 6 ന് തളിപത്മശ്രീ കല്യാണ മണ്ഡപത്തിൽ നടക്കും. പ്രഥമ തോടയം ലോക വനിതാ ദിന പുരസ്കാരം ഗീതാ വർമ്മയ്ക്ക് സമർപ്പിക്കും.ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പി.കെ കൃഷ്ണനുണ്ണി രാജ അധ്യക്ഷം വഹിക്കും.പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കഥകളി (ദക്ഷയാഗം, സുഭദ്രാഹരണം) അവതരണൾ ഉണ്ടാകുമെന്ന് തോടയം ജനറൽ സെക്രട്ടറി ശ്രീജിത്ത് മേനോൻ പറഞ്ഞു.
കഥകളിയുടെ ബാലപാoങ്ങളെക്കുറിച്ച് കഴിഞ്ഞ ആറുമാസമായി തോടയം നടത്തി വരുന്ന മുദ്രാ പരിചയം എന്ന ഓൺലൈൻ ആസ്വാദന പഠന കളരിയുടെ സമാപനം ഈ മാസം 27 ന് ആഴ്ചവട്ടം വളയനാട് ഹിന്ദു സേവാസമതി ഹാളിൽ നടക്കും. ആചാര്യനായ കലാമണ്ഡലം മനോജിൻ്റെ സാന്നിദ്ധ്യത്താൽ ചൊല്ലിയാട്ടവും ആസ്വാദന പഠന കളരിയിലെ കുട്ടികൾക്കായി ഒരുക്കും കോഴിക്കോട് തളി കേന്ദ്രീകരികരിച്ച് ഒരു കഥകളി പoന കേന്ദ്രം ഉടൻ ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു.

Reporter
the authorReporter

Leave a Reply