LatestPolitics

സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുത്ത് സപ്ലൈ‌കോയിൽ കോടികളുടെ അഴിമതി; യുവമോർച്ച


കോഴിക്കോട് ജില്ലാ കമ്മിറ്റി സപ്ലൈക്കോ റീജണൽ ഓഫീസിലേക്ക് യുവമോർച്ച മാർച്ച്‌ നടത്തി.

കോഴിക്കോട്: വെസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്ന സി.ഡെബ്ല്യൂ.എച്ച്.സിയിലെ 35000 സ്ക്വയർ ഫീറ്റ് സ്ഥലവും. ബേപ്പൂരിലെ ഗോഡൗണും
സപ്ലൈ‌കോയുടെ കൈവശമിരിക്കെ സ്വകാര്യ ഗോഡൗണുകൾ വെള്ളയിലും, പുളാടിക്കുന്നിലും, ചെത്തും കടവിലും വാടകയ്ക്കെടുത്ത് കോടികളുടെ അഴിമതിയാണ് സപ്ലൈകോ ഉദ്യോഗസ്ഥർ നടത്തുന്നത്. സ്വകാര്യ ഗോഡൗണുകൾ മാറ്റി സർക്കാർ സംവിധാനം ഉപയോഗിക്കാൻ നിലവിൽ കോടതി വിധിയുണ്ട്. ഭരണപക്ഷ തൊഴിലാളി സംഘടനകളെ കുട്ടു പിടിച്ച് തൊഴിലാളി പ്രശ്നം സൃഷ്ടിച്ച് അതിന്റെ മറവിൽ ഉദ്യോഗസ്ഥരും ചില ഭരണപക്ഷ നേതാക്കളും ചേർന്ന് അഴിമതി നടത്തുകയാണ് .ഈ വിഷയത്തിൽ ഉത്തരവാധിത്വപ്പെട്ടവർ ഉടൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ടി രനീഷ് പറഞ്ഞു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സഞ്ജയ്‌ ഒളവണ്ണ, ജില്ലാ സെക്രട്ടറി രാകേഷ് എം, ജില്ലാ ട്രഷറർ യഥുരാജ്,എന്നിവർ സംസാരിച്ചു. സംഗീത്, വിനീഷ് പുതിയപാലം,തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply