കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായത് അതീവ ഗൗരവകരമായ വിഷയംആണ്.ഈ കാര്യത്തിൽ ഇവർക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളും, ബാഹ്യ ഇടപെടലുകളും സമഗ്രമായ അന്വേഷണം നടത്തി വേണ്ട നടപടികൾ കൈകൊള്ളണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും മഹിളാ മോർച്ച കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി ആവശ്യപ്പെട്ടു.ചില്‍ഡ്രന്‍സ് ഹോമിന്‍റെ നടത്തിപ്പിലെ പാളിച്ചകള്‍ക്ക് അധികൃതര്‍ മറുപടി പറയണമെന്നും രമ്യ മുരളി ആവശ്യപ്പെട്ടു.