കോഴിക്കോട് :വെള്ളിമാട്കുന്ന് സർക്കാർ ചൈൽഡ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
പെൺകുട്ടികളെ ബാംഗ്ലൂരിലെത്താൻ പുറത്തു നിന്നുണ്ടായ സഹായം ആരുടെതാണെന്നും സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. സർക്കാർ ചൈൽഡ് ഹോമിൽ മതിയായ സുരക്ഷ ഇല്ലാത്തത് സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഗുരുതര വീഴ്ചയാണ് .ജില്ലാ ഭരണകൂടവും പോലീസ്സും സംഭവത്തെ നിസ്സാരവൽക്കരിക്കുകയാണെന്നും നവ്യ ഹരിദാസ് വാർത്താ കുറിപ്പിൽ പറഞ്ഞു.