FootballLatestsportsWorld cup football

സാങ്കേതിക വിദ്യയുടെ അതിപ്രസരം ലോക കപ്പിൻ്റെ ആരവം നഷ്ടമായി.

Nano News

കടലുണ്ടി:വാർ അടക്കമുള്ള സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം ഫുട്ബോളിൻ്റെ വേഗതയെയും ആസ്വാദനത്തിൻ്റെ സ്വാഭാവികതയെയും നശിപ്പിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകൻ മുഹമ്മദ് ഷാഫി പറഞ്ഞു.

സഹൃദയവേദി ഒരുക്കിയ ഗോളാരവം – ലോകകപ്പ് 2026 ആസ്വാദനം – വിശകലനം – സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ലോകത്തെ ഒന്നിപ്പിച്ചിരുന്ന കാൽപന്തുകളിക്ക്, രാഷ്ട്രീയ ഇടപെടലുകളും കോർപറേറ്റ് താത്പര്യങ്ങളും കൊണ്ട് അതിൻ്റെ തനിമ നഷ്ടമായി. എങ്കിലും, ചെറിയ ടീമുകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് ലോക കപ്പിന് ആവേശം നൽകുന്നുണ്ട്.

ഇതിഹാസ താരങ്ങൾ പടിയിറങ്ങുന്നതോടെ ലോക ഫുട്ബോൾ പുതിയ കാലത്തേക്ക് പ്രവേശിക്കുകയാണ്. ലോക കപ്പിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2030 പുതിയ ഒരു തലമുറയുടെ ഉദയത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിക്കുമെന്നും അദ്ദഹം പങ്കുവെച്ചു.

ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാട് മുഖാതിഥിയായി. സഹൃദവേദി ചെയർമാൻ അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് ഷാഫിയെ നാടക നടൻ എം.എം.മഠത്തിലും സുബൈർ വാഴക്കാടിനെ മുതിർന്ന ഫുട്ബോൾ താരം സി.വി.ബാവയും പൊന്നാടയണിച്ച് ആദരിച്ചു.പി.നാരായണൻ, എം.ഷിനീഷ്, എൻ.സത്യബാബു, ഉദയൻ കാർക്കോളി എന്നിവർ സംസാരിച്ചു.സഹൃദയ വേദി കോ-ഓഡിനേറ്റർ മുസ്തഫ കേളപ്പാട്ടിൽ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ നാസർഷാ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!