മുക്കം:ജൂലൈ 12,13,14 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ് പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് യവതി-യുവാക്കള്‍ അണി നിരന്ന പ്രകടനം ജില്ലയിലെ ഡിവൈഎഫ്ഐയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി.പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.അരുണ്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജെയ്ക് സി തോമസ് ,സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,ജില്ല സെക്രട്ടറി എല്‍.ജി.ലിജീഷ്,പി.സി.ഷൈജു,കെ.എം.സച്ചിന്‍ദേവ്,കെ.എം.നിനു,കെ.ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ദിപു പ്രേംനാഥ് സ്വാഗതവും,ജാഫര്‍ ഷരീഫ് നന്ദിയും പറഞ്ഞു.











