Latestsports

ടെന്നിക്കൊയ് ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തി.


ബേപ്പൂർ: സബ്ബ് ജൂനിയർ ടെന്നിക്കൊയ് ജില്ലാചാമ്പ്യൻഷിപ്പ് ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ ടെന്നിക്കൊയ് പ്രസിഡണ്ട് അഡ്വ. എടത്തൊടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഇ. കോയ, യു.പി സാബിറ, കെ.പി. അൻഷാദ്, കെ. നിഖിൽ രാജ് എന്നിവർ പ്രസംഗിച്ചു. ടൂർണ്ണമെന്റിൽ ആൺ കൂട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കലാകൈരളി പറമ്പിൽ ബസാറും രണ്ടാം സ്ഥാനം ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളും മൂന്നാം സ്ഥാനം ബേപ്പൂർ സ്പോർട്സ് അക്കാഡമിയും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളും രണ്ടാം സ്ഥാനം കലാകൈരളി പറമ്പിൽ ബസാറും മൂന്നാം സ്ഥാനം ബേപ്പൂർ സ്പോർട്സ് അക്കാഡമിയും കരസ്ഥമാക്കി.


Reporter
the authorReporter

Leave a Reply