Tag: Human Rights Commission

General

ക്രിമിനലുകളായ അന്യദേശ തൊഴിലാളികളെ കണ്ടെത്താൻ ആഭ്യന്തര – തൊഴിൽ വകുപ്പുകൾ ആക്ഷൻ പ്ലാൻ രൂപീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെ അന്യദേശ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിനായി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ വിശദമായ ഒരു ആക്ഷൻപ്ലാനിന് തൊഴിൽവകുപ്പ് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ലേബർ കമ്മീഷണർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് – തൊഴിൽ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന പരാതിയിലാണ് നടപടി. […]

General Local News

മാംസകടകളിൽ നിരന്തര പരിശോധന ഉറപ്പാക്കണം:മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മാംസകടകളിലും മറ്റും നിരന്തരം മിന്നൽപരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി. 2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ജനങ്ങൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തലക്കുളത്തൂർ അണ്ടിക്കോട് സി.പി.ആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴി വിൽക്കുന്നതുമായി […]

Local News

ചെങ്ങറ പാക്കേജ്:പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ചർച്ച നടത്തി കൃഷിയോഗ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് താമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാഞ്ഞങ്ങാട് സബ് കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനുള്ളിൽ സബ് കളക്ടർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ചെങ്ങറ പാക്കേജിലുള്ള 35 കുടുംബങ്ങൾക്ക് കൃഷിഭൂമി നൽകിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബർ 24 ന് കാസർകോട് നടന്ന സിറ്റിംഗിൽ കാഞ്ഞങ്ങാട് സബ് […]

Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കുവൈറ്റ് നഴ്സിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ

കോഴിക്കോട്: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കോഴിക്കോട് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്ത് […]

Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:ദേശീയ പാതയിലെ അമിത വേഗതയ്ക്കും മത്സരയോട്ടത്തിനും വിലക്ക് വീഴും

കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാൻ ജില്ലകളിലെ ഹൈവേപരിധിയിലുള്ള എല്ലാ എസ്.എച്ച് ഒ മാർക്കും ഹൈവേപോലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂണിറ്റുകൾ എന്നിവർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ റേഞ്ച് ഡി. ഐ. ജി.മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അമിത വേഗത സംബന്ധിച്ച് കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കണ്ണൂർ – കോഴിക്കോട് ഹൈവേയിൽ പോലീസിന്റെ […]

General Local News

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. 2022 ഓഗസ്റ്റ് 14 ന് ഒരു അന്തേവാസി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 22 ഏക്കർ സ്ഥലത്ത് 22 കെട്ടിടങ്ങളും 10 വാർഡുകളുമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികൾ ചാടി പോകുന്നതെന്ന് […]

General Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ്

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ […]

General Local News

മാവൂർ ബസ്റ്റാന്റിലെ സംഘർഷം:കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മാവൂർ ബസ് സ്റ്റാന്റിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. കേസ് ഒക്ടോബർ 29 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ദിവസം ഉച്ചക്ക് ബസ് തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സമയക്രമത്തെ ചൊല്ലിയാണ് […]

General

ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ട്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കോഴിക്കോട്: വെള്ളക്കെട്ട് കാരണം ബീച്ച് ജനറൽ ആശുപത്രിയിലെ ഒ.പി കൗണ്ടറിലെത്താൻ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബറിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. വെള്ളക്കെട്ടിലൂടെ നടക്കാൻ കഴിയാത്തതിനാൽ താത്കാലികമായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. യാതൊരു ഉറപ്പുമില്ലാത്ത കല്ലുകളിൽ തട്ടി സ്ത്രീകളും […]

General Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മുണ്ടക്കൈ ദുരന്തത്തിൽ കടബാധ്യതയുള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി

വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരിൽ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരന്ത ബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ […]

Nano News  @2026. All Rights Reserved.