Tag: Human Rights Commission

General

പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുന്നില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കൊള്ളക്ക് ആരോഗ്യപ്രവർത്തകരുടെ ഒത്താശയുണ്ടെന്നും ഇതിന് വേണ്ടി വൻ തുക […]

General Local News

കാറ്ററിംഗ് സ്ഥാപനത്തിലെ ശബ്ദമലിനീകരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: ജനങ്ങൾ തിങ്ങിപാർക്കുന്ന തിരുത്ത്യാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണം പ്രദേശവാസികൾക്ക് അസ്വസ്തത സൃഷ്ടിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാറ്ററിംഗ് സ്ഥാപനത്തിലെ കിച്ചൻ ബ്ലോവറിൽ നിന്നുള്ള ശബ്ദമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലോവർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിലെ ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. നടക്കാവ് […]

General

സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യണമെന്നും കുടിശിക അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ കാരണം സാമൂഹിക സുരക്ഷാ പെൻഷനുകൾ യഥാസമയം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷനെ ആശ്രയിക്കുന്നവർ ഭിന്നശേഷിക്കാരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പ്രതിമാസം ലഭിക്കുന്ന തുക മുടങ്ങുന്നത് ഇവർക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഉത്തരവിൽ പറയുന്നു. പെൻഷൻ മുടങ്ങി ഭിന്നശേഷിക്കാരൻ […]

General Health

ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കുറിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: ആശുപത്രികളിൽ കാത്തിരിക്കുന്ന കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട

കോഴിക്കോട് : ആശുപത്രിയിലെ ഐ. സി. യു.വിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് ആശുപത്രി അധിക്യതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്റേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ. ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ […]

General

പോലീസിലെ മാനസിക സമ്മർദ്ദം കുറയ്ക്കണം:ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പോലീസ് കമാന്റോ വിനീത് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോലീസ് സേനയിലെ ശാരീരിക – മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നൽകണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.വിനീതിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനം നൽകണമെന്ന ആവശ്യത്തിലും തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. […]

Local News

കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തു

കോഴിക്കോട് : കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിലുള്ള കൊളക്കണ്ടി – പാറക്കണ്ടി റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും. ജനുവരി 30 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള കൊളക്കണ്ടി – പാറക്കണ്ടി റോഡാണ് […]

General

ജയിൽ റോഡ് വീതി കൂട്ടണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ജയിൽ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. പൊതുമരാമത്ത് (കോഴിക്കോട്) നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജയിൽ റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജയിൽ റോഡ് വീതികൂട്ടുന്നതിനുള്ള അലൈൻമെന്റ് ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് […]

Local News

തൂവൽ തീരത്തെ ബോട്ടപകടം ചികിത്സാരേഖകൾ ഹാജരാക്കണം : മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: താനൂർ തൂവൽ തീരത്ത് സംഭവിച്ച ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് തുടർ ചികിത്സക്കുള്ള ധനസഹായം ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കുട്ടിയുടെ പിതാവിന് നിർദ്ദേശം നൽകി. പ്രതിമാസം വലിയൊരു തുക ചികിത്സക്ക് ചെലവഴിക്കുകയാണെന്ന് ആരോപിച്ച് മലപ്പുറം നെടുവ സ്വദേശി മുഹമ്മദ് ജാബിർ സമർപ്പിച്ച പരാതിയിലാണ് നടപടി. മലപ്പുറം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചതായി […]

General Local News

റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് […]

General Local News

അനധികൃത മണ്ണെടുപ്പ്: നിയമം നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മുക്കത്തെ സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുത്തതിനെ തുടർന്ന് നാട്ടുകാർ കടുത്ത ദുരിതത്തിലായ സാഹചര്യത്തിൽ നിയമം യഥാവിധി പ്രയോഗിക്കാനുള്ള ഇച്ഛാശക്തി മുക്കം നഗരസഭ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. മണ്ണിടിച്ചിൽ ഭീഷണി ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാൻ സ്ഥലം ഉടമകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദ്ദേശം സ്ഥല ഉടമകൾ നടപ്പാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പാക്കണം. മണ്ണിടിച്ചിൽ കാരണം പ്രദേശവാസിയായ ലീലാമണിയുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കണം. അവർ വീട്ടിൽ നിന്നും മാറി താമസിച്ചതു വഴി […]