• Home  
  • ബിസിനസും സാങ്കേതികവിദ്യയും നിക്ഷേപവും ഒരുമിപ്പിക്കാൻ MERGE FUTURE 2027
- Business - Information - Latest

ബിസിനസും സാങ്കേതികവിദ്യയും നിക്ഷേപവും ഒരുമിപ്പിക്കാൻ MERGE FUTURE 2027

കോഴിക്കോട്: സാങ്കേതികവിദ്യ വ്യവസായങ്ങളുടെ പ്രവർത്തനരീതികൾ മാറ്റുകയും വാണിജ്യത്തിൻ്റെ പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ, ആ സാധ്യതകളെ ബിസിനസ് അവസരങ്ങളാക്കി മാറ്റുന്നതിനുള്ള വേദിയൊരുക്കുകയാണ് കോഴിക്കോട്. CAFIT അവതരിപ്പിക്കുന്ന MERGE FUTURE 2027, 2027 ജനുവരി 9, 10 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. “Chase the Change” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ബിസിനസ്, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയുടെ സംഗമത്തിന് വേദിയാകും. ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനും തന്ത്രപ്രധാനമായ ബന്ധങ്ങൾ സ്ഥാപിക്കാനും വളർച്ചയുടെ […]

കോഴിക്കോട്: സാങ്കേതികവിദ്യ വ്യവസായങ്ങളുടെ പ്രവർത്തനരീതികൾ മാറ്റുകയും വാണിജ്യത്തിൻ്റെ പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ, ആ സാധ്യതകളെ ബിസിനസ് അവസരങ്ങളാക്കി മാറ്റുന്നതിനുള്ള വേദിയൊരുക്കുകയാണ് കോഴിക്കോട്.

CAFIT അവതരിപ്പിക്കുന്ന MERGE FUTURE 2027, 2027 ജനുവരി 9, 10 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. “Chase the Change” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ബിസിനസ്, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയുടെ സംഗമത്തിന് വേദിയാകും. ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനും തന്ത്രപ്രധാനമായ ബന്ധങ്ങൾ സ്ഥാപിക്കാനും വളർച്ചയുടെ പുതിയ വഴികൾ കണ്ടെത്താനും സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.രണ്ട് ദിവസങ്ങളിലായി 127 പ്രദർശന സ്റ്റാളുകൾ, 100 പ്രഭാഷകർ, 60 സെഷനുകൾ, മുന്ന് വേദികൾ എന്നിവയാണ് പരിപാടിയുടെ ഭാഗമായി ഒരുക്കുന്നത്. 10,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

MERGE FUTURE അഞ്ച് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

AI, ഫ്യൂച്ചർ ടെക് & സൈബർ സുരക്ഷ
മാർക്കറ്റിങ്, ഇ-കൊമേഴ്‌സ് & ഫിൻടെക്
റീട്ടെയിൽ, മാനുഫാക്‌ചറിങ് & ലോജിസ്റ്റിക്‌സ്
എൻ്റർപ്രൈസ് & ബിസിനസ് സൊല്യൂഷൻസ്
സ്റ്റാർട്ടപ്പുകൾ & നവീകരണം

വ്യത്യസ്ത‌ മേഖലകളെ ഒരുമിപ്പിക്കുന്നതിലൂടെ തന്ത്രപ്രധാനമായ ബന്ധങ്ങൾ വളർത്താനും മേഖലകൾക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കാനും നൂതന പരിഹാരങ്ങൾ പരിചയപ്പെടുത്താനും പുതിയ വിപണികളിലേക്കും പങ്കാളിത്തങ്ങളിലേക്കും വഴിതുറക്കാനും പരിപാടി ലക്ഷ്യമിടുന്നു.

കോഴിക്കോടിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശാലമായ കാഴ്‌ചപ്പാടിൻ്റെ ഭാഗം കൂടിയാണ് ഈ സംരംഭം. 2030-ഓടെ കോഴിക്കോടിനെ പ്രമുഖ ബിസിനസ് ഹബ്ബായി വളർത്തുക, ഐടി-അനുബന്ധ മേഖലകളിൽ ₹10,000 കോടി ബിസിനസ് സൃഷ്ടിക്കുക, 50,000 തൊഴിലവസരങ്ങൾ ഒരുക്കുക എന്നിവയാണ് MERGE FUTURE മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ.

ബിസിനസ് ഉടമകൾ, തിരുമാനമെടുക്കുന്നവർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സാങ്കേതികവിദ്യാ വിദഗ്‌ധർ, വ്യവസായ പ്രമുഖർ, വിദ്യാർഥികൾ എന്നിവർക്കായാണ്

പരിപാടി സംഘടിപ്പിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.