Tag: Human Rights Commission

General Local News

വിരമിച്ച പമ്പ് ഓപ്പറേറ്റർമാരുടെ ഹയർഗ്രേഡ്: സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സർവീസ് ബുക്ക് കാണാതായതിനെ തുടർന്ന് ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന പരാതിയിൽ 2024 ഫെബ്രുവരി 21 ന് പാസാക്കിയ ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. സർവീസ് ബുക്ക് പോലെ പ്രധാനപ്പെട്ട രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത നടപടിയെ കമ്മീഷൻ മുൻ ഉത്തരവിൽഅപലപിച്ചിരുന്നു. പരാതിക്കാർ കമ്മീഷനെ സമീപിച്ചതുകൊണ്ട് മാത്രമാണ് […]

Local News

പട്ടികവർഗ വികസനത്തിന് എസ്.ടി പ്രൊമോട്ടർമാരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: എസ്. ടി പ്രൊമോട്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ അനുയോജ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ഫണ്ട് വകയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.പട്ടികവർഗ വികസന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻഫണ്ട് പട്ടികവർഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പുതുപ്പാടി നാക്കിലമ്പാട് കോളനിലെ ശോചനീയാവസ്ഥക്കെതിരെ പത്രവാർത്തയുടെഅടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 21ാം […]

Health Local News

ബീച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ തോളിനിട്ട കമ്പി നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും എല്ല് പൊട്ടിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നടുവട്ടം സ്വദേശിനിക്കാണ് ചികിത്സാ പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാണ് എല്ല് പൊട്ടിയതായി കണ്ടെത്തിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ […]

General

വയനാട് മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

വയനാട്: വയനാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഐ.സി.യു നന്നാക്കാൻ കഴിയാത്തതെന്ന് മനസിലാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്. […]

General

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെ ടുത്തത്. ബേഗൂരിലെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.

Local News

കാടുപിടിച്ച സ്ഥലം വെട്ടി തെളിക്കാതിരുന്നാൽ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കാടുപിടിച്ച് നടക്കുന്ന സ്ഥലം, ഉടമകൾ യഥാസമയം വെട്ടിതെളിക്കാതിരുന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ തുടർപരിശോധന നടത്തി ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കാട് വെട്ടി സ്ഥലം വൃത്തിയാക്കണമെന്ന് ഉടമക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി […]

General Health

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ മാസം നാലിനാണ് നാവിന് തരിപ്പും രണ്ട് കാലിലും വേദനയുമായി രജനി കോഴിക്കോട് മെഡിക്കല്‍ കോളജ് […]

General Local News

യാത്രക്കാരുടെ സഞ്ചാരം തടഞ്ഞ് കച്ചവടം പാടില്ല:മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെയും പരിസരത്തെയും കച്ചവടം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മുൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. മുൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബസ് സ്റ്റാന്റിലേക്കുള്ള നടപ്പാതയിൽ ഉണ്ടായിരുന്ന അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ബസ്‌ സ്റ്റാന്റിന് മുന്നിലുള്ള കടകൾക്ക് മുൻവശമുള്ള 3 മീറ്റർ സ്ഥലത്ത് സാധനങ്ങൾ നിരത്തിൽ ഇറക്കി വയ്ക്കുന്നതിനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും വീണ്ടും […]

Local News

അമ്മയിൽ നിന്നും മക്കൾ വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അമ്മയിൽ നിന്നും മക്കളും മരുമക്കളും ചേർന്ന് വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി 2 മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നരിക്കുനി മടവൂർ സ്വദേശി ഭാഗീരഥി സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. തന്റെ പരാതി പരിഗണിക്കാതെ മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താൻ താമസിച്ചിരുന്ന വീട് പൊളിച്ചു പണിയാൻ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേർന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. എന്നാൽ മടവൂർ ഗ്രാമപഞ്ചായത്തിലെ […]

General Local News

പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി: യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട്: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. […]

Nano News  @2026. All Rights Reserved.