Tag: Human Rights Commission

Local News

ദേശീയ പാതയിലെ അമിത വേഗതയും മത്സരയോട്ടവും പരിശോധിക്കണം; മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ട്രാൻസ്പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത […]

Local News

വാട്സ് ആപ്പ് ഹർത്താൽ ആഹ്വാനം: എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണ; മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: കാശ്മീരിൽ ഒരു കുട്ടിയെ പീഡിപ്പിച്ചതിനെതിരെ 2019 ൽ കേരളത്തിൽ പ്രഖ്യാപിച്ച അപ്രഖ്യാപിത വാട്സാപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ കോടതികളുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിയമപരമായ ബുദ്ധിമുട്ടുണ്ടെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. കൊല്ലം തെൻമല ഊരുകുന്ന് സ്വദേശി അമർനാഥ് ബൈജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കാശ്മീരിൽ പീഡനത്തിന് […]

Local News

കൈവരിയില്ലാത്ത പാലത്തിൽ നിന്ന് കനാലിലേക്ക് വീണ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ:പള്ളിപ്പുറം മുക്ക് കരിയിൽ കനാലിന് കുറുകെയുള്ള കൈവരിയില്ലാത്ത പാലത്തിൽ നിന്ന് സ്കൂട്ടർ ഓടിച്ചയാൾ കനാലിൽ വീണ് മരിക്കാനിടയായ സംഭവത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2022 മാർച്ച് 8 ന് നടന്ന അപകടത്തിൽ മരിച്ച കണ്ണൂർ കോളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്കരന്റെ ഭാര്യ കെ.കെ. ഷൈലജക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. 4 മാസത്തിനകം നടപടി […]

General

നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ […]

General

മലബാർ ബൊട്ടാണിക്കൽ ഗാർഡന് മികച്ച പ്രവർത്തന സംസ്കാരമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: ഒരു സ്ഥാപനത്തിന് ഉണ്ടായിരിക്കേണ്ട മികച്ച പ്രവർത്തന സംസ്കാരം മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിന് ഇല്ലെന്നാണ് സ്ഥാപനത്തിന് എതിരെ ഉയരുന്ന പരാതികളിൽ നിന്ന് മനസിലാവുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തുറന്ന ആശയവിനിമയം, സഹകരണാത്മകമായ അന്തരീക്ഷം, പരസ്പര ബഹുമാനം, സഹാനുഭൂതി, മുതലായവ ഈ ശാസ്ത്ര സ്ഥാപനത്തിനില്ലാത്തത് തികച്ചും ഖേദകരമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിക്ക് ആസ്പദമായ വിഷയത്തിൽ സ്ഥാപന മേധാവി ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്നും കമ്മീഷൻ വിലയിരുത്തി. ഇരുകക്ഷികളും […]

Nano News  @2026. All Rights Reserved.