• Home  
  • കോഴിക്കോട് നല്ലളത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
- Accident news - Latest - police &crime

കോഴിക്കോട് നല്ലളത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു

കോഴിക്കോട്:  നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. മണ്ണത്ത് വീട്ടിൽ സന്തോഷിന്റെ ബൈക്കും സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തതിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണർന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി നിർത്തിയിട്ട വാഹനങ്ങൾ സ്വാഭാവികമായി കത്താൻ സാധ്യതയില്ല. ഇതിനുപിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലോ അട്ടിമറിയോ ആകാമെന്നാണ് സംശയിക്കുന്നതെന്നും […]

കോഴിക്കോട്:  നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. മണ്ണത്ത് വീട്ടിൽ സന്തോഷിന്റെ ബൈക്കും സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തതിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണർന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി നിർത്തിയിട്ട വാഹനങ്ങൾ സ്വാഭാവികമായി കത്താൻ സാധ്യതയില്ല. ഇതിനുപിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലോ അട്ടിമറിയോ ആകാമെന്നാണ് സംശയിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.