• Home  
  • മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കുവൈറ്റ് നഴ്സിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ
- Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ: കുവൈറ്റ് നഴ്സിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ

കോഴിക്കോട്: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കോഴിക്കോട് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്ത് […]

കോഴിക്കോട്: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കോഴിക്കോട് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈറ്റിൽ കൊണ്ടുപോയി ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകളിലുള്ള മൂന്നുപേരാണ് തട്ടിപ്പിനു പിന്നിലെന്നും മലപ്പുറം സ്വദേശിനിയാണ് കുവൈറ്റിൽ ഇവർക്ക് സഹായം നൽകുന്നതെന്നും പരാതിയുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.