• Home  
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
- General - Local News

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. 2022 ഓഗസ്റ്റ് 14 ന് ഒരു അന്തേവാസി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 22 ഏക്കർ സ്ഥലത്ത് 22 കെട്ടിടങ്ങളും 10 വാർഡുകളുമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികൾ ചാടി പോകുന്നതെന്ന് […]

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി.

2022 ഓഗസ്റ്റ് 14 ന് ഒരു അന്തേവാസി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

22 ഏക്കർ സ്ഥലത്ത് 22 കെട്ടിടങ്ങളും 10 വാർഡുകളുമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികൾ ചാടി പോകുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങളുടെ ഉയരം പൊതുമരാമത്ത് വകുപ്പ് കൂട്ടിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് സംരക്ഷണം നൽകാൻ പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.