കോഴിക്കോട്:പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചവരുത്തിയ പഞ്ചാബ് സർക്കാരിന്റെ നടപടിക്കെതിരെ എസ്.സി മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്സൺ കോർണറിൽ മൗന സത്യാഗ്രഹ സദസ്സ് സംഘടിപ്പിച്ചു. എസ്.സി മോർച്ച ജില്ലാ അധ്യക്ഷൻ മധു പുഴയരികത്ത്, സംസ്ഥാന സെക്രട്ടറി ബിനീഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രവീൺ ശങ്കർ, മനോജ് മുളളമ്പലം, തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.