വികസന കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കുന്ന കടലുണ്ടി പഞ്ചായത്ത് ഭരണം തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി.ഉത്തരമേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു .കടലുണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ബി.ജെ.പി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പഞ്ചായത്തിലെ പൊതു ശ്മശാനത്തിൻ്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി .ഇതുവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സമീപ വാസികൾ പഞ്ചായത്തിന് പുറത്തുള്ള ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കാനുള്ള പദ്ധതി പോലും അവതാളത്തിലാണ്. എല്ലാ മേഖലയിലും പരാജയപ്പെട്ട ഇടതുഭരണമാണ് കടലുണ്ടി പഞ്ചായത്തിൽ നടക്കുന്നത് .പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തിലാണ് ദുർഭരണം നടക്കുന്നത്. കുടിവെള്ളം ,റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങി കടലുണ്ടിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടവർ രാജിവെച്ചൊഴിയുകയാണ് നല്ലത്.ഭാവന പൂർണ്ണമായ ഭരണത്തിന് നേതൃത്യം നൽകാൻ കഴിയാത്തവർക്കെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭത്തിന് വരുംനാളുകളിൽ നേതൃത്വം നല്കുമെന്ന് ടി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
കടലുണ്ടി ഏരിയാ പ്രസിഡണ്ട് കെ.വിവേകാനന്ദൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ, ശശിധരൻ ,ചാന്ദിനി ഹരിദാസ്, സിദ്ധാർത്ഥൻ അരിമ്പിടാവിൽ, പ്രസന്നൻ പ്രണവം,സി.ചന്ദ്രൻ, ബൈജു എൻ , ബബീഷ് പുളിക്കൽ എന്നിവർ സംസാരിച്ചു. കൃഷ്ണൻ പുഴക്കൽ , ശ്രീജിത്ത് കൊടപ്പുറം, സത്യവതി ടീച്ചർ, ഗംഗാധരൻ പനക്കൽ, ലസി സുരേഷ് എന്നിവർ ധർണ്ണക്ക് നേതൃത്വം കൊടുത്തു.