കൊയിലാണ്ടി:വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ കേരളം നേടിയ നേട്ടങ്ങളെ പിറകോട്ടടിപ്പിക്കുകയും കേരളീയ വിദ്യാഭ്യാസ രംഗത്ത് വർഗീയവൽക്കരണത്തിന് അവസരം നൽകുകയും ചെയ്യുന്ന പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് എ. കെ. എസ്. ടി. യു കോഴിക്കോട് ജില്ലാ നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഷോക്കേസ് പദ്ധതിയാണ് പി എം ശ്രീ.ദേശീയ വിദ്യാഭ്യാസ നയംപ്രചരിപ്പിക്കുന്നതിനും .പിൻവാതിലിലൂടെ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. അഞ്ചുവർഷം കൊണ്ട് അവസാനിക്കുന്ന പദ്ധതി അവസാനിക്കാൻ ഇനി കേവലം പത്തുമാസം മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന സർക്കാർ തീരുമാനം ദുരൂഹമാണെന്നും ക്യാമ്പ് വിലയിരുത്തി. ക്യാമ്പ് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു.

എ.കെഎസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ. കെ .സുധാകരൻ സംഘടനാ റിപ്പോർട്ടും പൊതുവിദ്യാഭ്യാസവും സംഘടനയും എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. മാറുന്ന കാലത്തെ അധ്യാപനം എന്ന വിഷയത്തിൽ കെ വി ആനന്ദൻ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ബിജു ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു .ജില്ലാ പ്രസിഡണ്ട് കെ സുധിന അധ്യക്ഷത വഹിച്ചു.സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ . കെ . അജിത്ത് സിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി കെ. സുനിൽ മോഹൻ,അഷറഫ് കുരുവട്ടൂർ, സി.വി. സജിത്ത് എ.ടി.വിനീഷ് എന്നിവർ സംസാരിച്ചു
.ജില്ലാ സെക്രട്ടറി ബി.ബി ബിനീഷ് സ്വാഗതവും ജില്ലാ ട്രഷറർ സി .കെ . ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.










