General

മുഖർജി;ദേശീയ ഐക്യത്തിനായി ജീവൻ നൽകിയ ദേശസ്നേഹി: അഡ്വ.വി.കെ. സജീവൻ

Nano News

കോഴിക്കോട്: ഡോക്ടർ ശ്യാമപ്രസാദ് മുഖർജി കേവലം ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ല മറിച്ച് രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വന്തം ജീവനേക്കാൾ വില നൽകി ജീവൻ ബലിയർപ്പിച്ച സ്വതന്ത്ര ഭാരതത്തിലെ ആദ്യ രക്തസാക്ഷിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി. കെ സജീവൻ .സ്വർഗ്ഗീയ ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനത്തോടനുബന്ധിച്ച്
കോഴിക്കോട് മാരാർജി ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചുകൊണ്ടായിരുന്നു ശ്യാമപ്രസാദ് മുഖർജി അതിർത്തി കാക്കാനും, അസമത്വങ്ങൾക്കെതിരെയും പോരാടാനും ഇറങ്ങിയത്. മികച്ച വിദ്യാഭ്യാസ വിചക്ഷണൻ, പാർലമെന്റേറിയൻ, രാഷ്ട്രതന്ത്രജ്ഞൻ, ദേശസ്നേഹി എന്നീ നിലകളിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ അതുല്യമാണ്. മുഖർജിയുടെ ജീവിതം വരുംതലമുറക്ക് പ്രചോദനമാണെന്നും സജീവൻ കൂട്ടിച്ചേർത്തു

 


ബിജെപി കോഴിക്കോട് സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ടിവി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രമ്യ മുരളി, നേതാക്കളായ കെ. രതീഷ്, പ്രവീൺ തളിയിൽ, തിരുവണ്ണൂർ ബാലകൃഷ്ണൻ, ജോയ് വളവിൽ, അഡ്വ.പി.സബിത, ബിജിത് ചെറോട്ട്, എൻ പി ശ്യാമപ്രസാദ്, അരുൺ രാംദാസ് നായിക്ക് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply