Cinema

‘രഞ്ജിത് ഇന്ത്യ കണ്ട വലിയ കലാകാരന്‍; ആരോപണത്തിന്റെ പേരില്‍ നടപടിയെടുക്കാനാവില്ല’ സജി ചെറിയാന്‍

Nano News

കൊച്ചി: രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യകണ്ട കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ അന്വേഷണം ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി കിട്ടിയാല്‍ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാല്‍ കേസ് നിലനില്‍ക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഉള്‍പ്പടെ നിര്‍ദേശങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ സര്‍ക്കാറിന് പ്രത്യേക താല്‍പര്യങ്ങളില്ല. കോടതി നിര്‍ദേശം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇനിയും ഏതെങ്കിലും ഭാഗം കോടതി പുറത്തുവിടാന്‍ പറഞ്ഞാല്‍ അത് ചെയ്യുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും തത്വത്തില്‍ നടപ്പാക്കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!