കോഴിക്കോട്:മാപ്പിളപ്പാട്ട് കലാകാരൻ, തബലിസ്റ്റ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു.
സ്ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.80 വയസ്സായിരുന്നു.
അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം.
മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ട അതുല്യപ്രതിഭയായ അദ്ദേഹം കിടപ്പിലാകുന്നതിനു രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് എണ്ണമിട്ടിരുന്നു.
അസുഖം ബാധിച്ച് ചികിത്സയിൽ കഴിയവേ കുടുബവും പ്രിയശിഷ്യരും തന്റെ ഈണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്.
സിനിമാനടനായ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു.
യേശുദാസ്, കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അബൂബക്കറുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്.
മാപ്പിളപാട്ടു വേദികളിൽ അദ്ദേഹത്തിന്റെ ഗാനമില്ലാതെ വരുന്നത് അപൂർവമായിരുന്നു.
ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അവുക്ക എന്ന അബൂബക്കർ.










