ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ മുകേഷ് ,സിദ്ദിഖ്, ജഗദീഷ്, അശോകൻ ടീമിൻ്റെ കോമഡി ഫാമിലി എന്റർടെയ്നറുമായി ‘പാതിരാ കുറുക്കൻ‘ സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും.
പതിനാറു വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം ‘പാതിരാ കുറുക്കന്റെ’ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പാതിരാക്കുറുക്കൻ’. തികച്ചും വ്യൂത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയിൽ ചെന്നുപെടുന്നതും, തുടർന്നുളള അവരുടെ അതിജീവനും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാ കുറുക്കൻ. സെപ്റ്റംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.










