തൊടുപുഴ: പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്.
റബ്ബര്‍ തോട്ടത്തിനുള്ളിലാണ് കാര്‍ കണ്ടെത്തിയത്. രാവിലെ കടയില്‍ പോകാനായ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സിബി. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
അപകടകാരണം വ്യക്തമല്ല. പൊലിസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.