Local News

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു 

Nano News

കോഴിക്കോട്: ട്രോമ കെയര്‍ കോഴിക്കോടിന്റെയും പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ സഹകരണ ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. മിഥുന്‍ മോഹന്‍, റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഡോ. പി.എം മുഹമ്മദ് നജീബ് എന്നിവര്‍ ക്ലാസെടുത്തു. ട്രോമ കെയര്‍ ട്രെയിനിങ് കോര്‍ഡിനേറ്റര്‍ കെ.പി ചന്ദ്രന്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്, ഭാരവാഹികളായ പി. പ്രജിത്, എ. ബിജുനാഥ്, ഒ. സയ്യിദ് അലി ശിഹാബ്, ട്രോമ കെയര്‍ സെക്രട്ടറി സെക്രട്ടറി കെ. രാജഗോപാല്‍ സംസാരിച്ചു. ട്രോമ കെയര്‍ ട്രെയിനര്‍മാരായ വി.വി സനൂപ്, ഷാലു കൃഷ്ണ നേതൃത്വം നല്‍കി.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!