ChramamLatest

മരണവേദനയിലും കുരുന്നുകളെ സുരക്ഷിതരാക്കിയ അനിൽ കുമാറിന് കണ്ണീരോടെ വിട

Nano News

നാദാപുരം: കടുത്ത നെ‍ഞ്ചുവേദനയ്ക്കിടയിലും തന്റെ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ജീവൻ സുരക്ഷിതമാക്കിയ സ്കൂൾ വാൻ ഡ്രൈവർ അടുക്കത്തെ ഐരാണി പൊയിൽ അനിൽ കുമാറി (50)ന് നാട് കണ്ണിരോടെ വിട നൽകി.

തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചെറുകുന്ന് വാഴയിൽമുക്കിൽ വെച്ച് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നെങ്കിലും പരിഭ്രാന്തനാകാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സ്വന്തം ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ വേദനയിലും കുരുന്നുകളുടെ ജീവൻ രക്ഷിക്കുകയായിരുന്നു അനിൽ കുമാർ. പിന്നീട് മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്. ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് അനിൽ കുമാർ. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്കൂൾ അധികൃതരും വിദ്യാർത്ഥികളുമെല്ലാം വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് അനിൽ കുമാർ.

ഭാര്യ: നിഷ. മകൾ: പാർവണ. സഹോദരി: അനില. പിതാവ്:


Reporter
the authorReporter

Leave a Reply

error: Content is protected !!