കോഴിക്കോട്: ബിജെപിയുടെ ജയസാധ്യത തിരിച്ചറിഞ്ഞത് കൊണ്ടാണ് മുഖ്യമന്ത്രി ബിജെപിയെ കടന്നാക്രമിക്കുന്നതെന്നും, ബിജെപിയുടെ സാധ്യതകളെ പിണറായി വിജയൻ ഭയപ്പെടുകയാണെന്നും, കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവുമെല്ലാം ബിജെപിക്കെതിരെ തിരിയുകയാണ്. ബിജെപി വലിയൊരു ശക്തിയൊന്നും അല്ലെങ്കിൽ എന്തിനാണ് ഇവർ ബിജെപിയെ അക്രമിക്കുന്നെതെന്നും എംടി രമേശ് ചോദിച്ചു. ഇരു മുന്നണികൾക്കും, ബിജെപിയുടെ ശക്തിയെക്കുറിച്ചും, സാധ്യതയെക്കുറിച്ചും ബോധ്യമുണ്ടെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.
വലിയ മുന്നേറ്റം നരേന്ദ്ര മോദിയുടെ വികസനപ്രവർത്തനങ്ങൾക്കനുകൂലമായി കേരളത്തിൽ ഉണ്ടാവുകയാണ് . ഇത് കോഴിക്കോടും ഉണ്ടാവുമെന്നും, പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും എംടി രമേശ് പറഞ്ഞു.