തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗില്‍ നടപടി. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും.കൊല്ലം ജില്ല പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടിയെയും താക്കിത് ചെയ്യും. എറണാകുളം ജില്ല പ്രസിഡന്‍റിനെ നടപടിയുടെ ഭാഗമായി ശാസിക്കാനും തീരുമാനമായി. എറണാകുളത്ത് വി എ ഗഫൂറിനെ വര്‍ക്കിങ്ങ് പ്രസിഡന്‍റാക്കാനും തീരുമാനമായി. കോഴിക്കോട് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് നടപടികള്‍ പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്....









