കോഴിക്കോട്:സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ. ജനുവരി 10, 11, 12 തിയ്യതികളിൽ കോഴിക്കോട് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിലും കടപ്പുറം ഫ്രീഡം സ്ക്വയറിലുമായാണ് സമ്മേളനം നടക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുസമ്മേളനത്തിലും വെർച്ചൽ പ്ലാറ്റ് ഫോമുകളിലുമായി രണ്ടര ലക്ഷം പേർ അണിനിരക്കും.

ജില്ല സമ്മേളനത്തിന്റെ ഭാഗമായ 16 ഏരിയാ സമ്മേളനങ്ങളും പൂർത്തിയായി, ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 208 പ്രതിനിധികളും ജില്ലകമ്മറ്റി അംഗങ്ങളുമുൾപ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും പി.മോഹനൻ കോഴിക്കോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
10 ന് രാവിലെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.12 ന് വൈകീട്ട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ് കുമാർ,
എം.മെഹബൂബ്, ജോർജ്ജ് എം തോമസ്സ് എന്നിവർ പങ്കെടുത്തു