എ.ഐ വൈ എഫ് പതിനാറാമത് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദിൽ ഉജ്ജ്വല തുടക്കമായി. മുൻ അഖിലേന്ത്യാ സെക്രട്ടറി പി. സന്തോഷ് കുമാർ സമ്മേളന വേദിയായ വിശ്വേരയ്യ ഹാളിലെ സോണി ബി തെങ്ങമം നഗറിൽ പതാക ഉയർത്തി.
സി.പി.ഐ ദേശീയ ജന.സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു.
ബിനോയ് വിശ്വം MP, ഡി.വൈ.എഫ് ഐ അഖിലേന്ത്യാ ജന.സെക്രട്ടറി അബോയ് മുഖർജി, ദേശീയ മഹിളാ ഫെഡറേഷൻ ജനൽ സെക്രട്ടറി ആനി രാജ, എ.ഐ എസ് എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി , കേരള റവന്യു മന്ത്രിയും എ ഐ വൈ എഫ് അഖിലേന്ത്യാ ജോ.സെക്രട്ടറിയുമായ കെ. രാജൻ, ദേശീയ ജന.സെക്രട്ടറി ആർ തിരുമലെ, പ്രസിഡന്റ് അഫ്താഫ് അലംഖാൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ നിന്ന് മഹേഷ് കക്കത്ത് സ്റ്റിയറിംഗ് കമ്മറ്റി, ആർ സജിലിൽ പ്രസീഡിയം, അഡ്വ.പി. ഗവാസ് മിനുട്സ്, ടി.ടി. ജിസ്മോൻ പ്രമേയം, എൻ. അരുൺ ക്രഡൻഷ്യൽ എന്നിവർ അംഗങ്ങളാണ്.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം ജനുവരി 11 ന് സമാപിക്കും