കോഴിക്കോട്: പഞ്ചാബ് യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന അപായ ശ്രമത്തിൽ പ്രതിഷേധിച്ചും.അദ്ദേഹത്തിന്റെ ആയുരാരോഗ്യ സംരക്ഷണത്തിനു വേണ്ടിയും മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളി ശിവ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ മന്ത്രാർച്ചന നടന്നു.മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ:രമ്യ മുരളി,അഡ്വ: എ.കെ സുപ്രിയ,ശോഭ സുരേന്ദ്രൻ,ശ്രീജ സി നായർ,സോമിത ശശികുമാർ, സഗീജ ലീന പി,പ്രഭാ ദിനേശൻ, വിദ്യ,വിജിന പ്രമോദ് തുടങ്ങിയവർ പങ്ക് ചേർന്നു.