സി.പി.ഐ.എം കോഴിക്കോട് ജില്ല സമ്മേളനത്തിന് സമുദ്ര ഓഡിറ്റോറിയത്തിൽ തുടക്കമായി. ജനുവരി 10,11,12 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നതല്ല ആയതിനാൽ ബി.ജെ.പി ബദലല്ല കോൺഗ്രസെന്ന് അദ്ധേഹം പറഞ്ഞു

സിപിഎം ഒരു മതത്തിനും എതിരല്ല,മതവിശ്വാസം ഉണ്ടാകുന്നതിൽ തെറ്റില്ല,ആരാധനാലയങ്ങളിൽ പോകാം,അവിശ്വാസികൾക്ക് മാത്രമുള്ള പാർട്ടി അല്ല സിപിഎം,വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.
ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 208 പ്രതിനിധികളും ജില്ലകമ്മറ്റി അംഗങ്ങളുമുൾപ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം,സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.വിജയരാഘവൻ, ഇ.പി.ജയരാജൻ,ശ്രീമതി ടീച്ചർ, എം. മെഹബൂബ്,എ.കെ.ബാലൻ, ടി.പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.മോഹനൻ, സ്വാഗത സംഘം ജനറൽ കൺവീനർ എ.പ്രദീപ് കുമാർ, മന്ത്രി അഡ്വ.മുഹമ്മദ് റിയാസ്,തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു.